വേങ്ങര: വലിയോറ തേർക്കയംപാലം പുനർ നിർമ്മാണത്തിന് 9 കോടി രൂപ അനുവദിക്കുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പറഞ്ഞു. ഈ പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വി മുഹമ്മദ് റസാൻ സംസ്ഥാനബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ബാലാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്നുള്ള നടപടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് അണ്ടർ സെക്രട്ടറി വി. മുഹമ്മദ്റസാന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
തേർക്കയം പാലം 9 കോടി അനുവദിക്കുന്ന കാര്യം പരിഗണനയിൽ
admin