എംഡിഎംഎയുമായി വേങ്ങര കണ്ണമംഗലം തീണ്ടേക്കാട് സ്വദേശിയായ യുവാവ് പിടിയിൽ

പരപ്പനങ്ങാടി: 4.251 ഗ്രാം എംഡിഎംഎയുമായി വേങ്ങര കണ്ണമംഗലം തീണ്ടേക്കാട് മണ്ണാർപ്പടി വീട്ടിൽ ശിവൻ (21) അറസ്‌റ്റിൽ. ഇതു കടത്തിയ സ്കൂ‌ട്ടറും കസ്‌റ്റഡിയിലെടുത്തു. തുടരന്വേഷണം നടക്കുന്നതായും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും എക്സ്ക്സൈസ് ഇൻസ്പെക്ട‌ർ കെ.ടി ഷനോജ് പറഞ്ഞു. 

മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മാഞ്ചേരിസബ് ജയിലിലേക്ക് മാറ്റി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. അസി.എക്സൈസ് ഇൻസ്പെക്ട‌ർ കെ.പ്രദീപ്‌കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എ.എം ദിദിൻ, പി.അരുൺ, ജിഷ്നാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}