പറപ്പൂർ: വായന പക്ഷാചരണത്തിന്റെ ഭാഗമായി ചേക്കാലിമാട് സാംസ്കാരിക സമിതി ലൈബ്രറിയിൽ പി.എൻ പണിക്കർ അനുസ്മരണ സദസ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എ.കെ സക്കീർ അധ്യക്ഷത വഹിച്ചു.
ഇ.കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രവർത്തനത്തിന്റെ ആവശ്യകതയും, പി എൻ പണിക്കൻ ലൈബ്രറി പ്രസ്ഥാനത്തിന്‌വേണ്ടി ചെയ്ത സേവനങ്ങളേയും കുറിച്ച് സംസാരിച്ചു.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വായന എന്നത് ഒരു ദിനചര്യയാക്കിയെടുക്കുകയും, നിരന്തരമായി വായിച്ച് നമ്മുടെ അറിവുകൾ വർദ്ധിപ്പിച്ച് വരും സമൂഹത്തിന് വഴി കാട്ടിയാവണമെന്നും അദ്ധേഹം പറഞ്ഞു.
പോയ കാലത്തെ വായനയെ കുറിച്ചും, മൊബൈൽ യുഗത്തിലെ നഷ്ടപ്പെട്ട പുസ്തക ബന്ധം ലൈബ്രറിയിൽ കൂടി വളർത്തിയെടുക്കണമെന്നും ആശംസാ പ്രസംഗത്തിൽ വി.എസ് ബഷീർ മാസ്റ്റർ അഭിപ്രായപ്പെട്ടു.
പി.കെ നൗഷാദ്, അലി അസ്കർ എം.ടി, ബാബുരാജ് കെ.പി , മുൻഷിർ എം.കെ., പി പി ഇർഷാദ്, ഷാഹുൽ ഹമീദ് എ.കെ എന്നിവർ സംസാരിച്ചു. എ.കെ. ഷമീം സ്വാഗതവും അബ്ദുൽ സലാം എ.കെ നന്ദിയും പറഞ്ഞു.