പ്രാഥമിക ആരോഗ്യ കേന്ദ്രം എ ആർ നഗറിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

കുന്നുംപുറം: പ്രാഥമിക ആരോഗ്യ കേന്ദ്രം എ ആർ നഗറിൽ ലോക അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചു ബോധവൽകരണ പരിപാടി നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഫൈസൽ ടി സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ മുഹമ്മദ്‌കുട്ടി ടി സി യോഗ ദിനത്തെ കുറിച്ച് സംസാരിച്ചു. സിസ്റ്റർ ശ്രുതി (MLHP) യോഗയുടെ ക്ലാസ്സ്‌ നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കൂടാതെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും യോഗയും അതിന്റെ പ്രാധാന്യവും ഉൾകൊള്ളുന്ന വിധം ബോധവത്കരണ ക്ലാസ്സുകളും ജനകീയ ആരോഗ്യ കേന്ദ്രം ടീം സംഘടിപ്പിച്ചു.

മമ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ JHI  നിഷ,JPHN രഹന യും, കൊടുവായൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ JPHN ഐശ്വര്യ യും, MLHP ശ്രുതിയും, ചെണ്ടപ്പുറയാ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ MLHP സാബിറീന, പുകയൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ MLHP അഞ്ചു ബാബു, പുതിയത്പുറായ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ MLHP അഞ്ചു ദിലീപ് എന്നിവരും നേതൃത്വം നൽകി. കൂടാതെ എല്ലാ സബ്‌സെന്റർ തലത്തിലും ആശമാർ, പ്രദേശനിവാസികൾ എന്നിവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}