വേങ്ങര: വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഒരു ഭൂമി ഒരു ആരോഗ്യം എന്ന സന്ദേശമുയർത്തിയായിരുന്നു ഇത്തവണത്തെ ദിനാചാരണം. ഹെഡ്മാസ്റ്റർ പി. കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ടി. എ. പ്രസിഡന്റ് കെ. ഗംഗാധരൻ പരിശീലനം ഉദ്ഘാടനം ചെയ്തു. മെക് 7 ഹെൽത്ത് ക്ലബ് തിരൂരങ്ങാടി മേഖല ചീഫ് കോർഡിനേറ്റർ എം. വി. അൻവർ, വലിയോറ മേഘല കോർഡിനേറ്റർ പി. കെ. അജ്മൽ, ട്രൈനർമാരായ ഷുക്കൂർ പൂക്കയിൽ, എം. ഇ. മുഹമ്മദലി തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്കൗട്ട് & ഗൈഡ്സ് വിദ്യാർഥികൾ, ഏഴാം ക്ലാസിലെ മുതിർന്ന വിദ്യാർഥികൾ പങ്കെടുത്തു.
അധ്യാപകരായ കെ.ഹരീഷ്, ലീഷ്മ, കെ. വി അലി അക്ബർ, ഐഷാബി, കെ.ഹഫീഫ് പങ്കെടുത്തു. സ്കൗട്ട് അധ്യാപകനായ ഏ. കെ. ഷമീർ സ്വാഗതവും, സുഹാന നന്ദിയും പറഞ്ഞു.