വേങ്ങര: കൊടുവായൂർ വ്യാസ വിദ്യാനികേതൻ്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനത്തിൽ
വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ആവേശത്തോടെ യോഗ ചെയ്തു. ഇതിനോടാനുബന്ധിച്ചു നടന്ന ഉദ്ഘാടന സഭയിൽ ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഫ്സൽഗുരുക്കൾ (കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റു മെമ്പർ) ഉദ്ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വി എൻ ഹരിദാസൻ മാസ്റ്റർ യോഗാ സന്ദേശം നൽകി. പി പ്രസീത, വി നാരായണൻ എന്നിവരും സംസാരിച്ചു. പ്രിയ, അശ്വതി, ദീപ, ദേവകി എന്നിവർ നേതൃത്വം നൽകി.