വേങ്ങരയിൽ മലിനജലം റോഡിൽ; ഓടയുടെ സ്ലാബ് തുറന്ന് പരിശോധന നടത്തി

വേങ്ങര: വേങ്ങര അങ്ങാടിയിൽ പരപ്പനങ്ങാടി നാടുകാണിപാതയ്ക്കരികിൽ നിർമിച്ച ഓടയുടെ സ്ലാബ് തുറന്ന് പരിശോധന നടത്തി. ഈ വർഷം കനത്തമഴപെയ്തപ്പോൾ വേങ്ങര അങ്ങാടിയിൽ മലിനജലം മുഴുവൻ റോഡിലൂടെയായിരുന്നു ഒഴുകിയിരുന്നത്. ഇത് കാൽനടയാത്രക്കാരുൾപ്പെടെയുള്ളവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ചില സ്വകാര്യസ്ഥാപനങ്ങൾ ഓടയിലൂടെ മലിനജലം ഒഴുക്കിവിടുന്നതായി പരാതിയും ഉയർന്നിരുന്നു. ഇതോടെയാണ് വേങ്ങര ഗ്രാമപ്പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പധികൃതരോടാവശ്യപ്പെട്ട് സ്ലാബ്‌നീക്കി വ്യാപകമായ പരിശോധന നടത്തുന്നത്. ഊരകം ഗ്രാമപ്പഞ്ചായത്തിലെ ചാക്കീരി അഹമ്മദ്കുട്ടി റോഡ് കവലമുതൽ വേങ്ങര താഴെ അങ്ങാടിവരെയാണ് പരിശോധന. റോഡിനിരുപുറവുമുള്ള ഓവുചാലുകൾ പലയിടത്തും പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും മണ്ണും അടിഞ്ഞുകൂടി നീരൊഴുക്ക് പൂർണമായി തടസ്സപ്പെട്ട നിലയിലായിരുന്നു. സ്ലാബ് നീക്കി ഓടയിലെ മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യുന്നതോടെ ഇതിനു പരിഹാരമാവും. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്ലാബ് നീക്കിയുള്ള പരിശോധനയിൽ ഏതെങ്കിലും സ്ഥാപനങ്ങളോ കെട്ടിട ഉടമകളോ മാലിന്യങ്ങൾ പൊതു ഓടയിലേക്ക് തുറന്നു വിടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാവുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ഊരകം, വേങ്ങര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികൾ നൽകിയ പരാതിയെത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് നടപടികൾ തുടങ്ങിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ, ഭരണസമിതി അംഗങ്ങളായ എ.കെ. സലീം, എം. ആരിഫ, കുറുക്കൻ മുഹമ്മദ്, ചോലക്കൻ റഫീഖ് മൊയ്തീൻ, സി.പി. ഖാദർ, പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥൻ പി.എൻ. സഫീർ എന്നിവർ പരിശോധനയ്ക്കു നേതൃത്വംനൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}