ചാപ്പനങ്ങാടി ജിഎംഎൽപി സ്കൂളിൽ വിവിധ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു

ചാപ്പനങ്ങാടി: ജിഎംഎൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി,
വിവിധ ക്ലബ്ബുകൾ, അമ്മ ലൈബ്രറി എന്നിവയുടെ ഉദ്ഘാടന കർമ്മം എഴുത്തുകാരനും അദ്ധ്യാപകനുമായ രവീന്ദ്രൻ മേപ്പയൂർ നിർവഹിച്ചു. കുട്ടികൾക്ക് വേണ്ടി നാടൻപാട്ട്, വായ്ത്താരികൾ എന്നിവ അവതരിപ്പിച്ചു. 

സ്കൂൾ അങ്കണത്തിൽ പുസ്തകമരം, പുസ്തക പ്രദർശനം, വിവിധ പത്രങ്ങളുടെ പ്രദർശനം എന്നിവ നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പിടിഎ പ്രസിഡന്റ് ആർ.എം മാനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്രകാരനും കലാകാരനുമായ ശശി മാസ്റ്റർ, എംടിഎ പ്രസിഡന്റ് നജ്മ, വിദ്യാരംഗം ക്ലബ്ബ് കൺവീനർ മീരടീച്ചർ, സീനിയർ അസിസ്റ്റൻറ് സരിത ടീച്ചർ എന്നിവർ സംസാരിച്ചു. സംഗമത്തിന് ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ പുലാക്കൽ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}