വേങ്ങര : അശാസ്ത്രീയ നിർമ്മിതിക്കൊടുവിൽ ഒരു ഭാഗം ഭൂമിയിൽ താഴ്ന്നു പോയ ദേശീയ പാത പുനർ നിർമ്മാണം ധൃതഗതിയിൽ പുരോഗമിക്കുന്നു. 15 മീറ്ററിലധികം ഉയരത്തിൽ മണ്ണിൽ കെട്ടിപ്പൊക്കിയ ആറുവരിപ്പാതയാണ് കൂറ്റൻ മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നിരപ്പാക്കുന്നത്. ഇവിടെ നിന്നു കോരിയെടുക്കുന്ന ലോഡ് കണക്കിന് മണ്ണ് ടൺ കണക്കിന് ഭാരം വഹിക്കാവുന്ന ടിപ്പർ ലോറികളിൽ നീക്കം ചെയ്യുകയാണ്. ദേശീയ പാതയിൽ നിർമ്മാണത്തിലിരിക്കുന്ന, ഇനിയും മണ്ണിട്ട് ഉയർത്താനുള്ള ഭാഗങ്ങളിലേക്കാണ് മണ്ണ് നീക്കം ചെയ്യുന്നത്. കൂരിയാട് ഭാഗത്ത് ഏകദേശം പകുതിയോളം ഉയരത്തിൽ മണ്ണ് നീക്കിയിട്ടുണ്ട്. അതോടൊപ്പം താഴെ വയലിനോട് ചേർന്ന സർവീസ് റോഡിന്റെ കോൺക്രീറ്റിൽ നിർമ്മിച്ച പാർശ്വ ഭിത്തികളും പൊളിച്ചെടുക്കുന്നുണ്ട്. കൂറ്റൻ റോഡിന്റെ താഴ്ച്ചയുടെ ആഘാതത്തിൽ സർവീസ് റോഡിന്റെ വശങ്ങളിൽ നിന്ന് രണ്ട് മീറ്ററോളം ഉയരത്തിൽ വയലിലെ മണ്ണ് ഉയർന്നു ഒരു തിട്ടയായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. രണ്ട് കിലോമീറ്ററിലധികം നീളത്തിലുള്ള റോഡിനു കോൺക്രീറ്റ് തൂണുകൾ വാർത്ത് അവക്ക് മീതെ സ്ലാബ് വാർക്കാൻ ഇനിയും മാസക്കണക്കിന് സമയം വേണ്ടി വരുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അത് കൊണ്ട് തന്നെ ഇതു വഴിയുള്ള ഗതാഗതം പുനരാരംഭിക്കാൻ ഇനിയും മാസങ്ങൾ കഴിയേണ്ടി വരുമെന്നറിയുന്നു.
കൊളപ്പുറത്ത് വയൽ തുടങ്ങുന്നത് മുതൽ കൂരിയാട് വരെ വയാഡക്റ്റ് പാലം വരുന്നു
admin