വേങ്ങര: ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം, എ. ആർ നഗർ ഏരിയ കമ്മിറ്റി നടത്തിയ ഈദ് സംഗമവും അവാർഡ് ദാനവും ഏരിയ കൺവീനർ ഇ. കെ കുഞ്ഞിപ്പാത്തുട്ടി ഉദ്ഘാടനം ചെയ്തു. കുന്നുംപുറം ഹിറ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ബേബി ടീച്ചർ, സൗദാമിനി മേമാട്ടുപാറ, സാവിത്രി എം. വി, വിലാസിനി, എന്നിവർ സംസാരിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി, പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികൾക്കുള്ള അവാർഡ് ദാനത്തിനു ഫാത്തിമ ശാന്തിവയൽ, തൻസീല, ആയിഷ, കെ. പി സാഹിറ, നസീബ, ഖദീജ പുള്ളാട്ട് എന്നിവർ നേതൃത്വം നൽകി. ബുഷ്‌റ പാറോൽ സ്വാഗതവും സഫീറ ധർമഗിരി നന്ദിയും പറഞ്ഞു.
ഈദ് സൗഹൃദ വനിതാ സംഗമവും അവാർഡ് ദാനവും
admin