വേങ്ങര : തോട്ടശ്ശേരിയറ_വട്ടപ്പൊന്ത കോളനി റോഡിനു നടുവിലെ പാതാളക്കുഴി അപകടം ക്ഷണിച്ചു വരുത്തുമെന്ന് പരാതി. പൊതുമരാമത്ത് വകുപ്പ് പരപ്പനങ്ങാടി ഓഫീസിൻറെ പരിധിയിൽ വരുന്ന തൊട്ടശേരിയറയിൽ നിന്നും കോളനി ഭാഗത്തേക്കുള്ള റോഡ് ആരംഭിക്കുന്നിടത്താണ് റോഡിന് നടുവിൽ വലിയ കുഴി രൂപപ്പെട്ടത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചെരുപ്പടി മലയിൽ നിന്നും പുറം ലോകത്തേക്ക് വ്യാപകമായി കരിങ്കൽ ഉത്പന്നങ്ങളുമായി ഹെവി ലോഡ് വഹിക്കുന്ന വാഹനങ്ങൾ കടന്നു പോകുന്ന റോഡ് കൂടിയാണിത്. യാത്രക്കാർക്ക് ഏറെ ദുരിതമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ റോഡിന്റെ അവസ്ഥ. നാട്ടുകാർ പല തവണ കുഴിഅടച്ചിരുന്നെങ്കിലും മഴക്കാലമായതോടെ വീണ്ടും കുഴിയുടെ വിസ്തൃതി കൂടുകയാണ്. വെള്ളം നിറഞ്ഞ് കുഴിയുടെ ആഴം കാണാൻ പറ്റാത്തതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് ധാരാളം അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്ഥലം സന്ദർശിച്ച് അടിയന്തിര പരിഹാരം കാണുന്നതിനു സ്വീകരിക്കണിക്കമെന്ന് ആവശ്യപ്പെട്ടു വേങ്ങര ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
മൂന്നും കൂടിയ ജംഗ്ഷന് നടുവിൽ പാതാളക്കുഴി : അപകടം കാത്ത് കോളനി റോഡ്
admin