വേങ്ങര: വേങ്ങര മനാറുൽഹുദാ അറബി കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന അൽഫിത്തർ ഇസ്ലാമിക് പ്രീ സ്കൂളിലെ മൂന്നുവയസ്സ് മുതൽആറു വയസ്സു വരെയുള്ള പിഞ്ചോമന കുരുന്നുകളുടെ ഒമ്പതാമത് പ്രവേശനോത്സവം പ്രൗഡ്ഡോജ്വലമായിമാറി. ആദ്യമായിഅക്ഷരമുറ്റത്തേക്കെത്തിയ നവാഗതരായ കുഞ്ഞുങ്ങൾ പാട്ടുപാടിയും തുള്ളിച്ചാടിയും സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ചപ്പോൾ തലപ്പാവുകളും ബലുണുകളും മധുരവും നൽകി അധ്യാപികർ സ്കൂളിലേക്ക് വരവേറ്റു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പുതുതായി അഡ്മിഷൻ നേടിയ 40-ഓളം കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും വർണ്ണപ്പകിട്ടാർന്ന പ്രവേശനോത്സവത്തിൽ പങ്കെടുത്തു. പ്രവേശനോത്സവം കെ എൻ എം വേങ്ങര മണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. മനാറുൽഹുദാ അറബിക്കോളേജ് സെക്രട്ടറി പി കെ ബീരാൻകുട്ടി അധ്യക്ഷതവഹിച്ചു. കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല ജോയിൻ സെക്രട്ടറി പി കെ മുഹമ്മദ് നസീം, മനാറുൽഹുദാ യു പി സ്കൂൾ ഹെഡ്മാസ്റ്റർ പി കെ ആബിദ് സലഫി, കോളേജ് ഭാരവാഹികളായ കെ അബ്ബാസ്അലി, ബാബുഅരീക്കാട്ട്, ഷാഹിനടീച്ചർ എന്നിവർ പ്രസംഗിച്ചു. അബ്ദുൽ ഖാദർ അൽ ഖാസിമി സ്വാഗതവും, ഷറീന ടീച്ചർ നന്ദിയും പറഞ്ഞു.
വേങ്ങര അൽഫിത്തർ ഇസ്ലാമിക് പ്രീ സ്കൂളിലെ കുരുന്നുകളുടെ പ്രവേശനോത്സവം പ്രൗഡ്ഡോജ്ജ്വലമായി
admin