വേങ്ങര: കുറ്റാളൂർ ജി.എൽ.പി. സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ നടപ്പാക്കുന്ന സൗന്ദര്യവൽകരണം ഹരിതവൽകരണം പദ്ധതിക്ക് ഓയിസ്ക ഇന്റർനാഷണൽ നോർത്ത് കേരള ചാപ്റ്ററിന്റെ പങ്കാളിത്തം. ഓയിസ്ക വള്ളിക്കുന്ന് ചാപ്റ്ററിന്റെ ഗ്രീൻ വേവ് പദ്ധതിയുടെ ഭാഗമായ പരിസ്ഥിതി വാരാഘോഷത്തിന് സ്കൂളിൽ തുടക്കമായി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷതൈകൾ നട്ടു.
ചടങ്ങിൽ നോർത്ത് സോൺ എക്സിക്യൂട്ടീവ് സെക്രട്ടറി വിശ്വനാഥൻ മേനാത്, ജില്ലാ സെക്രട്ടറി ശ്രീ കുമാരൻ മനമ്മൽ, ജോയിന്റ് സെക്രട്ടറി ശ്രീ ശിവശങ്കരൻ, വള്ളിക്കുന്ന് സെക്രട്ടറി ശ്രീമതി സ്നേഹലത, ഖജാഞ്ചി ശ്രീ സതീഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ഹാരിസ് വേരേങ്ങൽ, വൈസ് പ്രസിഡന്റ് അഷ്‌റഫ്, പൂർവ വിദ്യാർത്ഥി സംഘടന കോർഡിനേഷൻ ചെയർമാൻ കെ. പി. സോമനാഥൻ, 1971-80 ബാച്ച് ഭാരവാഹികളായ കെ.ടി അബ്ദുസമദ്, വത്സകുമാർ, വള്ളിക്കാടൻ ഉമർ ഹാജി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.