കൂരിയാട് സർവീസ് റോഡിലൂടെ ഗതാഗതം അനുവദിച്ചിട്ടില്ലെന്ന് അധികൃതർ

കൂരിയാട്: ദേശീയപാത പുനർനിർമാണത്തിനിടെ തകർന്ന കൊളപ്പുറം കൂരിയാട് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് ഗതാഗതത്തിനായി തുറന്നുനൽകിയിട്ടില്ലെന്ന് തിരൂരങ്ങാടി തഹസിൽദാരും ദേശീയപാത അധികൃതരും അറിയിച്ചു. ചില മാധ്യമങ്ങളിലെ തെറ്റായ വാർത്തകൾ കണ്ടാണ് വാഹനങ്ങൾ ഇതുവഴിപോകുന്നത്. മേയ് 19-നാണ് പാത ഇടിഞ്ഞതും സർവീസ് റോഡ് അടച്ചതും. ജൂൺ ആദ്യവാരംതന്നെ ഒരുഭാഗത്തെ സർവീസ് റോഡ് തുറന്നുനൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടില്ല.

To advertise here, Contact Us
ഈ ഭാഗത്ത് ആറുവരിപ്പാത നിർമിക്കാനായി മണ്ണിട്ടുയർത്തിയ സ്ഥലത്തെ മണ്ണ് നീക്കംചെയ്തു. റോഡിലെ ചെളി കഴുകി വൃത്തിയാക്കി. ഇത്രയൊക്കെയായിട്ടും പാത തുറന്നുകൊടുക്കാത്തതിൽ സംയുക്ത സമരസമിതിയും കൊളപ്പുറം ഗവ. ഹൈസ്കൂൾ പിടിഎയും രംഗത്തെത്തി. ഇതോടെ പണിക്കാർ ഗതാഗതത്തിന് തടസ്സമായി വെച്ചിരുന്ന കോൺക്രീറ്റ് കട്ടകൾ മാറ്റി. എന്നാൽ പിന്നീട് മുകളിൽനിന്നുള്ള നിർദ്ദേശത്താൽ വീണ്ടും അടച്ചു. പ്രതിഷേധത്തെത്തുടർന്ന് വീണ്ടും തുറന്നു. ഇപ്പോൾ ഇതുവഴി ചെറിയവാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. ഈ ഭാഗത്ത് റോഡ് ഉയർത്തിയ ഭാഗത്തെ മണ്ണും കട്ടകളും ഇനിയും നീക്കാനുണ്ടെന്നും അതിന് മുമ്പ് വാഹനങ്ങൾ ഇതുവഴിപോകുന്നത് അപകടത്തിനിടയാക്കുമെന്നുമാണ് അധികൃതർ പറയുന്നത്.

മമ്പുറം നേർച്ച വരുന്നതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്കേറും. അതിനാൽ സർവീസ് റോഡ് ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തുറന്നുകൊടുത്താൽ ഉദ്ദേശിച്ച രൂപത്തിൽ പണി പൂർത്തിയാക്കാനാവില്ലെന്നാണ് അധികൃതർ പറയുന്നത്. കാലാവസ്ഥ അനുകൂലമായാൽ വേഗത്തിൽ പണിതീർക്കുമെന്നും പാത തുറന്നുനൽകുമെന്നും അതിനാണ് ശ്രമമെന്നും അധികൃതർ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}