വേങ്ങര: കെ.എം.എച്ച്.എസ് സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി നിരോധിത ലഹരിക്കെതിരെ സിനിമ സീരിയൽ നടനായ കെ.കെ ലക്ഷ്മണൻ അവതരിപ്പിച്ച അയ്യോ എംഡി അമ്മേ എന്ന ഏക പാത്ര നാടകം കുട്ടികളിൽ പുതിയ അനുഭവമായി. ചsങ്ങിൽ സ്കൂൾ മാനേജർ കെ.പി ഹുസൈൻ ഹാജി, പ്രധാനാധ്യാപിക എസ് ഗീത, എം.എച്ച്.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.ഉണ്ണിക്കൃഷ്ണൻ, ഡിഎച്ച്എം പി.എസ് സുജിത്ത് കുമാർ, ആർ.അനുസ്മിത സംബന്ധിച്ചു. ഷൈജു കാക്കഞ്ചേരി, ബി .ലിജിൻ, ജി ഗ്ലോറി, കെ സുകുമാരൻ എന്നിവർ നേതൃത്വം നൽകി.
'അയ്യോ എംഡി അമ്മേ' ഏക പാത്ര നാടകം അരങ്ങേറി
admin