വേങ്ങര: വായനാദിനത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് കുരുക്കൾ സ്മാരക ലൈബ്രറിക്ക് കീഴിൽ
ഐഡിയൽ സ്കൂൾ ക്യാമ്പസ് 6, 7, ക്ലാസിലെ കുട്ടികളുടെ വായന മത്സരം സംഘടിപ്പിച്ചു.
കുരിക്കൽ സ്മാരക ലൈബ്രറിയിൽ വായനാദിനത്തോടനുബന്ധിച്ച് ഐഡിയൽ സ്കൂൾ ക്യാമ്പസിൽ നിന്നും 6, 7, ക്ലാസ്സിനിന്നു ഉള്ള കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം IZZA-Anees, രണ്ടാം സ്ഥാനം നസ്മി എൻ, മൂന്നാം സ്ഥാനം ഫാത്തിമ റിയ ഫാത്തിമ റഹ്മാൻ എന്നീ കുട്ടികളും പങ്കിട്ട് എടുത്തു.
ആൺകുട്ടികളിൽ നടത്തിയ മത്സരത്തിൽ ആദ്യ സ്ഥാനം കരസ്ഥമാക്കിയത് മിലാൻ എ പി, രണ്ടാം സ്ഥാനം മാഹിൻ സെയിൽ എ പി, മുന്നാം സ്ഥാനം അർഫക്ക് സി ടി എന്നിവരും കരസ്തമാക്കി.
ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. കുട്ടികൾക്ക് മിട്ടായിയും വിതരണം ചെയ്തു. ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, ലൈബ്രറേറിയൻ നഫീസ, ഐഡിയൽ സ്കൂൾ ടീച്ചേഴ്സ്മാരായ റാബിയ മറ്റു ടീച്ചർമാരും പങ്കെടുത്തു.