ബിജെപി വേങ്ങര മണ്ഡലം അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

വേങ്ങര: അന്താരാഷ്ട്ര യോഗാദിനം ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി കുന്നുംപുറം പി കെ ഓഡിറ്റോറിയത്തിൽ യോഗ അഭ്യസിച്ചുകൊണ്ട് ആചരിച്ചു. ബിജെപി മലപ്പുറം സെന്റർ ജില്ല പ്രസിഡന്റ് പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറും ക്രീഡാഭാരതി സംസ്ഥാന സമിതി അംഗവുമായ യോഗ ഗുരു അഫ്സൽ ഗുരിക്കൾ യോഗക്ലസ്സെടുത്ത് യോഗഭ്യാസത്തിന് നേതൃത്വം നൽകി.
       
ഭാരതം ലോകത്തിന് നൽകിയ അമൃതാണ് യോഗ.. അത് ലോകം മുഴുവനും ഇന്ന് യോഗാദിനമായി ആചാരിക്കുകയാണെന്നും എല്ലാവരിലും യോഗ ജീവിതത്തിന്റെ ഭാഗമായതിൽ ഭാരതം അഭിമാനിക്കുന്നു എന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് പി സുബ്രഹ്മണ്യൻ സംസാരിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, സെക്രട്ടറി പി സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}