ഒരു ഗ്ലാസ് വെള്ളം. ഒരു സ്പൂൺ മഞ്ഞൾപൊടി. ഫ്ളാഷ് ലൈറ്റ് ഓൺ ആക്കിയ ഒരു ഫോൺ. നല്ല കിടിലനൊരു ആക്റ്റിവിറ്റി. സോഷ്യൽ മീഡിയ തുറന്നാൽ ഇതേയുള്ളു. ആരാണ്ടോ ഒന്ന് തുടങ്ങി വെച്ചതേ ഓർമ്മയുള്ളു. പിന്നങ്ങോട്ട് എല്ലാരും ഏറ്റുപിടിച്ചു. ഇൻസ്റ്റ, ഫെയ്സ്ബുക്ക്, യൂട്യൂബ് എന്തിനേറെ വാട്‌സാപ്പ് സ്റ്റാറ്റസുകളിൽ പോലും നിറഞ്ഞുനിൽക്കുന്നത് ഈ റീലുകളാണ്. എല്ലാരും ട്രെന്റിന് പിന്നാലെ. സംഭവം വലിയ മാജിക്കൊന്നുമല്ല. സിംപിൾ സയൻസ്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പിള്ളേരേ ഹാപ്പിയാക്കാനുള്ള ഒരു ചിന്ന ആക്റ്റിവിറ്റി.
ഫ്ളാഷ് ലൈറ്റിൻ്റെ ആംപിയൻസിൽ മഞ്ഞൾപ്പൊടി ഇങ്ങനെ വെള്ളത്തിലേക്ക് വീഴുമ്പോഴുള്ള ആ തിളക്കം ആരായാലും നോക്കിനിന്നുപോകും. ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുന്ന കുട്ടികൾക്ക് ഒരു wow ഫീൽ കിട്ടാൻ വേറെന്ത് വേണം. ഷാരൂഖ് ഖാന്റെ ബോളിവുഡ് ചിത്രമായ ഓം ശാന്തി ഓമിലെ മ്യൂസിക്ക് കൂടി ചേരുമ്പോൾ റീലുകൾ വേറെ ലെവലായി.
ഏതായാലും സംഭവം ഹിറ്റായതോടെ കടകളിലെ മഞ്ഞൾപ്പൊടിക്ക് നല്ല ചെലവാണ്. അടുക്കളകളിൽ മഞ്ഞൾപ്പൊടി പാത്രം കാലിയാകുന്ന വഴിയറിയുന്നില്ലെന്നാണ് അമ്മമാരുടെ പരാതി.
സത്യത്തിൽ ഇതിൽ ഈ മഞ്ഞൾപ്പൊടി എവിടുന്നോ ലോക്കലായി കയറിപറ്റിയതാണ്. ശരിക്കും വൈറ്റമിൻ ബി 2 ക്യാപ്സൾ പൊടിച്ചിട്ടാണ് ഈ ആക്റ്റിവിറ്റി ചെയ്യേണ്ടതെന്ന് പറയുന്നവരുമുണ്ട്. എന്നാലെ കുറച്ചുകൂടി പെർഫെക്റ്റായി ആ ഒരു ഗ്ലോയിങ് ഇഫക്റ്റ് കിട്ടുവെന്ന് പറയുന്ന റീലുകളും വ്യാപകമാണ്. മുളകുപൊടി ഉൾപ്പെടെയുള്ള മറ്റ് പൊടികൾ വെച്ചുള്ള പരീക്ഷണങ്ങളും തകൃതിയായി നടക്കുന്നു.