വേങ്ങര: നാടുകാണി - പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര ടൗൺ മുതൽ കൂരിയാട് വരെയുള്ള 6 കിലോമീറ്റർ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ് ശോചനീയാവസ്ഥയിലായിരിക്കുകയാണ്. ഇതിൽ വേങ്ങര പത്തുമൂച്ചി ഭാഗത്ത് ഈ റോഡ് വലിയ കുളമായി നിൽക്കുകയാണ് ഇതിൽ പത്തു മൂച്ചി ഭാഗത്തും ഈ റോഡിലെ മറ്റു ഭാഗങ്ങളിലും അപകടങ്ങൾ പതിവായി മാറിയിരിക്കുകയാണ്. ഈറോഡ് ഏകദേശം പത്തുവർഷം മുമ്പാണ് റബ്ബറൈസ്ഡ് റീ നടത്തിയത്
ഈറോഡ് പരപ്പനങ്ങാടി മുതൽ കൂരിയാട് വരെ കഴിഞ്ഞ നാല്വർഷം മുമ്പ് റബറൈസഡ് ചെയ്തിരുന്നു നാടുകാണി - പരപ്പനങ്ങാടി പാതയിൽ പുനരുദ്ധാരണ പ്രവർത്തിയുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തി നടന്നതെന്ന് അറിയുന്നു സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയും അനാസ്ഥയുമാണ്ഫണ്ട് അനുവദിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. ഈറോഡ് ഈ ഭാഗം റീടാറിംഗ്ചെയ്യാൻ പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ സർക്കാറിലേക്കും ബഡ്ജറ്റിലേക്കും നിർദ്ദേശങ്ങൾ സമർപ്പിച്ചുവെങ്കിലും ബഡ്ജറ്റ് ടോക്കൺ തുകമാത്രമാണ് വകയിരുത്തിയത്. ഈ റോഡ് ബി എം.എം.സി റബറൈസ്ചെയ്യാൻ ഏകദേശം പത്തു കോടിയോളം രൂപ ചിലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ദിവസേനആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന വേങ്ങരയിലെ പ്രധാന റോഡായ ഈറോഡ് കുണ്ടും കുഴിയും നിറഞ്ഞതുമൂലം ജനങ്ങൾക്ക് യാത്ര ദുസ്സഹമായിരിക്കുകയാണ് ഈ റോഡ് എത്രയും വേഗത്തിൽ റീ ടാറിംഗ് റബറൈസ് ചെയ്യണമെന്ന് ആവശ്യം ശക്തമാവുകയാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ