വേങ്ങര: നാഷണൽ ഹൈവേയുടെ നിർമ്മാണത്തിലെ അപാകതകളാണ് കൂരിയാട് ദേശീയ പാതയുടെ മണ്ണിടിച്ചിലിന് കാരണമെന്നും പലയിടത്തും വിള്ളൽ ഉണ്ടാവുകയും ഗർത്തം രൂപപ്പെടുവാനും കാരണം ശാസ്ത്രീയമായ പഠനം നടത്താതെയുള്ള നിർമ്മാണ പ്രവർത്തനമാണ്. വൻ അഴിമതിയാണ് ദേശീയപാത നിർമ്മാണത്തിൽ നടന്നിട്ടുള്ളത് അധാനി കമ്പനി ചെറിയ തുകക്ക് കോൺട്രാക്റ്റ് എടുത്ത് വലിയ തുകക്ക് ചെറിയ ചെറിയ കോൺട്രാക്റ്റർമാർക്ക് മറിച്ച് കൊടുത്ത് കമ്പനി വലിയ ലാഭം ഉണ്ടാക്കിയാണ് കമ്പനി അഴിമതിക്ക് കളം ഒരുക്കിയത്, നിർമ്മാണത്തിലെ അപാകതയെ കുറിച്ചും അഴിമതിയെ കുറിച്ചും സമഗ്രമായ അന്വോഷണം വേണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കെ പി എ മജീദ് എംഎൽഎ, കെ പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ്, യുഡിഎഫ് ചെയർമാൻ അജയ് മോഹൻ, പി കെ അസ് ലു, പി എ ചെറീദ്, എ കെ എ നസീർ, ഹംസ തെങ്ങിലാൻ, റഷീദ് കൊണ്ടാണത്ത്, ഹസീന ഫസൽ, മോഹനൻ വെന്നിയൂർ, രാധാകൃഷ്ണൻ മാസ്റ്റർ, മുസ്തഫ പുള്ളിശ്ശേരി, സി കെ മുഹമ്മദാജി, പി പി എ ബാവ, കരീം കാബ്രൻ, പി കെ മൂസ ഹാജി, ഷൈലജ പുനത്തിൽ, സഫീർ ബാബു,ഹാഷിം പി കെ, ജാബിർ, മൊയ്ദീൻ കുട്ടി മാട്ടറ, സുലൈഖ മജീദ്, സുഹറ പുള്ളിശ്ശേരി എന്നിവർ അനുഗമിച്ചു.
നിർമ്മാണത്തിലെ അപാകതയെ കുറിച്ചും അഴിമതിയെ കുറിച്ചും സമഗ്ര അന്വോഷണം വേണം: രമേശ് ചെന്നിത്തല
admin