വേങ്ങര: ബലിപെരുന്നാൾ ആഘോഷത്തിന്റെഭാഗമായി വേങ്ങര സായം പ്രഭാഹോമിലെ മുതിർന്ന വനിതകളും വേങ്ങര പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന മെഹന്തി ഫെസ്റ്റ് ജൂൺ 4ന് നാളെ ബുധനാഴ്ച രാവിലെ 11 മണിക്ക് വേങ്ങര സായം പ്രഭഹോമിൽ.
മൈലാഞ്ചി ഇടാൻ അറിയാത്തവർക്ക് മെഹന്തിയിൽ പ്രത്യേകം പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങൾ സാ യംപ്രഭയിലെമുതിർന്ന വനിതാ അംഗങ്ങളുടെ കൈകളിൽ മനോഹരമായി മൈലാഞ്ചിഇട്ടു കൊടുക്കുന്നതാണ്.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സായംപ്രഭാ ഹോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ വനിതകളും കുടുംബശ്രീ അംഗങ്ങളും നാളെ ബുധനാഴ്ച രാവിലെ 11 മണിക്ക് നിർബന്ധമായും സായം പ്രഭാഹോമിൽ എത്തിച്ചേരണമെന്ന് വേങ്ങരസായംപ്രഭ കോഡിനേറ്റർ എ കെ ഇബ്രാഹിം അറിയിച്ചു.