ഊരകം: നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിലൊരുക്കിയ ഔഷധ്യോദ്യാനം കുട്ടികൾക്ക് വേറിട്ട അനുഭവമായി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് സ്കൂളിൽ ഉദ്യാനം ഒരുക്കിയത്. ഉദ്യാനത്തിൻ്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്റ്റ് രാഗിണി ടീച്ചർ തൈ നട്ട് നിർവ്വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കുട്ടികളുടെ ചുറ്റുപാടിൽ ലഭ്യമായ ഔഷധച്ചെടികൾ ശേഖരിച്ചാണ് സ്കൂളിൽ ഔഷധോദ്യാനം നിർമ്മിച്ചിരിക്കുന്നത്.
കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ചതിനാൽ തന്നെ ഓരോ കുട്ടിയും കണ്ടു പരിചയിച്ച ചെടികളാണ് ഉദ്യാനത്തിലുള്ളത്. ഇവയുടെ ഔഷധ ഗുണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക വഴി പ്രകൃതിയിൽ ഇവ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം കൂടി കുട്ടികളെ ബോധ്യപ്പെടുത്തുന്നുണ്ട്.
പരിപാടികൾക്ക് സുമയ്യ ടീച്ചർ, ഖൈറുന്നിസ ടീച്ചർ, സക്കരിയ്യ മാസ്റ്റർ, അബ്ദുറഷീദ് മാസ്റ്റർ, നഷീദ ടീച്ചർ, സംഗീത ടീച്ചർ, ജിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി.