വലിയോറ: പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി ഗുണഭോക്ത കമ്മിറ്റി രൂപീകരിച്ചു. രൂപീകരണയോഗം വാർഡ് മെമ്പർ യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു. ടി.അലവിക്കുട്ടി പൂച്ചി അധ്യക്ഷത വഹിച്ചു. ടി.അബ്ദുൽസലാം, പാറക്കൽ ഹംസ, കെ. എം. താജ്യദ്ദീൻ , കെ.മുസ്തഫ കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഗുണഭോക്ത കമ്മിറ്റി ഭാരവാഹികളായി യൂസുഫലിവലിയോറ (രക്ഷാധികാരി) ടി.അലവിക്കുട്ടി പൂച്ചി (ചെയർമാൻ) പാറക്കൽ ഹംസ, ടി.അബ്ദുൽസലാം പാറക്കൽ അബൂബക്കർ, കെ ബാലകൃഷ്ണൻ, കെ ദാസൻ, (വൈസ് ചെയർമാൻമാർ) കെഎം താജുദ്ദീൻ (കൺവീനർ)യു. കെ. അബ്ദുറഹിമാൻ,ടി.സിയാസ് ,ടി നൗഫൽ, സി.പരമേശ്വരൻ, ടിഷുഹൈബ്(ജോ. കൺവീനർമാർ) ടി മുഹമ്മദ് (ട്രഷറർ) കെ മുസ്തഫ (കോ-ഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതി ഗുണഭോക്ത കമ്മിറ്റി രൂപീകരിച്ചു
admin