അമ്പലമാട് വായനശാലയും ഫെയ്മസ് ക്ലബ്ബും ഉന്നത വിജയികളെ അനുമോദിച്ചു

വേങ്ങര: അമ്പലമാട് വായനശാലയും ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി എസ് എസ് എൽ സി, പ്ലസ് ടു, എൽ എൽ എസ്, യു എസ് എസ്, പരീക്ഷ കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  അനുമോദിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ പി സോമനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡഗം സി കുഞ്ഞമ്മദ് മാസ്റ്റർ അദ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്‌,  ഹെഡ്മാസ്റ്റർ സി പി രായിൻകുട്ടി, ക്ലബ് ഗൾഫ് കോഡിനേഷൻ കമ്മിറ്റി അംഗം പി യൂസുഫ്, എ വി അബൂബക്കർ സിദ്ധീഖ്, സി പി യാകൂബ്, പി മജീദ്, എം അലവിക്കുട്ടി, പി കെ ഷംഷീർ, പി റഷീദ് എന്നിവർ സംബന്ധിച്ചു. ഇ കെ റഷീദ് സ്വാഗതവും കെ ബൈജു നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}