കോട്ടയ്ക്കൽ: കൗൺസിൽ ഫോർ ഇസ്‍ലാമിക് എജുക്കേഷൻ ആൻഡ് റിസർച്ച് (സിഐഇആർ) പുതിയ അധ്യയനവർഷത്തെ മദ്രസപ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുഴിപ്പുറം മദ്രസത്തുൽ ഹുദായിൽ നടന്നു.
കെഎൻഎം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി ഉദ്ഘാടനംചെയ്തു. സിഐഇആർ സംസ്ഥാന കൺവീനർ എ.ടി. ഹസ്സൻ മദനി അധ്യക്ഷനായി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സിഐഇആർ സംസ്ഥാന വൈസ് ചെയർമാൻ ഇബ്രാഹിം പാലത്ത്, കൺവീനർ അബ്ദുൽ വഹാബ് നന്മണ്ട, പി.കെ. മൊയ്തീൻ സുല്ലമി, കെഎൻഎം ജില്ലാ സെക്രട്ടറി പ്രൊഫ. ഇബ്രാഹിം അൻസാരി, കുഴിപ്പുറം മഹല്ല് പ്രസിഡന്റ് കെ. അഹമ്മദ്കുട്ടി, ചേക്കത്ത് ബഷീർ, കെ.കെ. മുഹമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു.
ജൈസൽ പരപ്പനങ്ങാടി കുട്ടികളുമായി സംവദിച്ചു. വിവിധ മത്സരപ്പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.
പറപ്പൂർ ഐയുഎച്ച്എസ്എസിൽ പ്രഥമാധ്യാപകനായി ചുമതലയേറ്റ പി.കെ. മുഹമ്മദ് അഷ്റഫ്, പ്രിൻസിപ്പലായി ചുമതലയേറ്റ സി. അബ്ദുൽ അസീസ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.