കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് ദേശീയ ചെയർമാനും കവിയുമായ ഇമ്രാൻ പ്രതാപ് ഗർഹി എം പി ജൂൺ 12 ന് നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ
ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കാനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും ജൂൺ 
16 ന് നിലമ്പൂരി ലെത്തുന്ന ദേശീയ ചെയർമാൻ ഇമ്രാൻപ്രതാപ് ഗർഹി എം പി യുടെ പ്രചാരണ യോഗം വൻ വിജയമാക്കാനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും വേണ്ടി നിലമ്പൂരിൽ മലപ്പുറം ജില്ലാ ഭാരവാഹികളുടെ യും നിയോജക മണ്ഡലം ചെയർമാൻമാരുടെയും കൺവെൻഷൻ സംഘടിപ്പിച്ചു. 

പ്രചരണ പരിപാടി വൻ വിജയമാക്കാനും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും  കൺവെൻഷൻ തീരുമാനിച്ചു.
ജില്ലാ ചെയർമാൻ പി പി  ആലിപ്പുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ ടി എച്ച് സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു 
ദേശീയ കോഡിനേറ്റർ ഡി കെ, ബ്രിജേഷ് നിലംബൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫർഹാൻ ഹാഷിം ബാബു കല്ലായി, ലത്തിഫ് പടിക്കൽ, മുംതാസ് ബാബു, മൊയ്ദീൻ കുട്ടി മാട്ടറ എന്നിവർ സംസാരിച്ചു.

സന്ദീപ് വാരിയർ, ജയ്‌ഹിന്ദ്‌ എം ഡി  ഷിജു എന്നിവർ മുഖ്യഥിതികളായി പങ്കെടുത്തു. നാളെ രാവിലെ  10 മണിക്ക് യുഡിഎഫ് സെൻട്രൽ കമ്മിറ്റി ഓഫീസിൽ വിപുലമായ യോഗം ചേരാനും തീരുമാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}