കോട്ടക്കൽ: സമസ്ത സെന്റിനറിയുടെ ഭാഗമായുള്ള കർഷക കൂട്ടായ്മ 'വയൽ വരമ്പത്ത്' പദ്ധതിക്ക് കോട്ടക്കൽ സോണിൽ തുടക്കമായി. ഏറ്റവും നല്ല പഞ്ചായത്തിനുള്ള ദേശീയ അവാർഡ് ജേതാവ് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ കടമ്പോട്ട് മൂസ ഹാജി ഉദ്‌ഘാടനം നിർവ്വഹിച്ചു. ഹംസക്കുട്ടി അഹ്സനി വിഷയാവതരണം നടത്തി.
വാർഡ് മെമ്പറുടെ പ്രതിനിധി ഹകീം, മികച്ച കൂൺകഷകനുള്ള സംസ്ഥാന അവാർഡ് ജേതാവ് എ കെ സജീർ, പാടശേഖര സംരക്ഷണ സമിതി പ്രസിഡന്റ് സജീർ കാരി, അലവിക്കുട്ടി മുസ്ലിയാർ ചേങ്ങോട്ടൂർ, ഉസ്മാൻ ചെറുശോല, എൻ എം അബ്ദുള്ള മുസ്ലിയാർ, ശംസുദ്ദിൻ കുണ്ടുകുളം എന്നിവർ പ്രസംഗിച്ചു. കുഞ്ഞുട്ടി തങ്ങൾ തോട്ടക്കോട് പ്രാർത്ഥന നടത്തി. ഹസൈൻ മാസ്റ്റർ സ്വാഗതവും മുഹമ്മദ് മാസ്റ്റർ നന്ദിയും പാഞ്ഞു.