വേങ്ങര: മനാറുൽ ഹുദാ അറബിക്കോളേജ് ക്യാമ്പസിൽ സ്സാദ് ഖുർആൻ അക്കാദമിയുടെ കീഴിൽ 2023 ജൂൺമാസം തുടക്കം കുറിച്ച സ്സാദ് ദാറുൽ ബനാത്ത് & ഖുർആൻ അക്കാദമിയിൽ പഠിക്കുന്ന വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി അബ്ദുറഷീദ് ഷമീന ദമ്പതികളുടെ മകളും ഊരകം എം യു എച്ച് എസ് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഷംന മോളാണ് പരിശുദ്ധ ഖുർആൻ പൂർണമായും മനപ്പാഠമാക്കിയത്.
അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹത്താൽ കഠിന പരിശ്രമത്തിൻ്റെ ഭാഗമായി 24 മാസം കൊണ്ട് തന്നെ ഷംന വിശുദ്ധ ക്വുർആൻ മുഴുവനായും മനഃപ്പാഠമാക്കി.
വിദ്യാത്ഥിനിയുടെ നിശ്ചയദാർഢ്യം, മാതാപിതാക്കളുടെ പ്രാർത്ഥന, വേണ്ടപ്പെട്ടവരുടെ സഹായങ്ങൾ, അധ്യാപകരുടെഅധ്വാനം അതിലുപരി അല്ലാഹുവിന്റെ അനുഗ്രഹം എല്ലാം ഈ മികച്ച നേട്ടം കൈവരിക്കാൻ ഷംനക്ക് ഏറെ തുണയായി.
ഇക്കഴിഞ്ഞ വർഷം തിരുവനന്തപുരം സ്വദേശി അനസ്‌ബിൻ ത്വാഹ, എടപ്പാൾ സ്വദേശി ഷാഹിക്ക് എന്നീകുട്ടികൾ ഖുർആൻ മനപ്പാഠമാക്കിക്കൊണ്ട് അഫിളായിരുന്നു.