കളഞ്ഞു കിട്ടിയ സ്വർണ്ണത്താലിമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അധ്യാപകമാർ: കൂടെ വേങ്ങര പോലീസും

വേങ്ങര: കളഞ്ഞു കിട്ടിയ രണ്ടര പവൻ സ്വർണ്ണത്താലിമാല ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് അധ്യാപകമാർ കൂടെ
വേങ്ങര പോലീസും. വേങ്ങര ജി എം വി എച്ച് എസ് സ്‌കൂളിലെ സ്കൂളിലെ അധ്യാപകരായ ലീന, ബിന്ദു എന്നിവർക്കാണ് കഴിഞ്ഞ ദിവസം വേങ്ങര ബസ് സ്റ്റാന്റിലെ കൂൾബാറിൽ നിന്ന് താലിമാല കളഞ്ഞു കിട്ടിയത്.

ഉടമയെ തിരിച്ചറിയാത്തതിനെ തുടർന്ന് ഇരുവരും ചേർന്ന് ആഭരണം പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തിൽ
താലി ചെയിൻ ശൈലജയുടേതാണന്ന്
തിരിച്ചറിയുകയും മാല പൊലിസ്
സ്റ്റേഷനിൽ വച്ച് ഉടമക്ക്
കൈമാറുകയുമായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}