വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ വൃക്ഷവത്കരണം ക്യാമ്പയിൻ "ചങ്ങാതിക്ക് ഒരു തൈ"
കുറ്റാളൂർ ജി എൽ പി എസ് ഊരകം കീഴ്മുറിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ സ്കൂൾ വിദ്യാർത്ഥിനി അഫലഹക്ക് തൈ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാ രമേശ്, വാർഡ് മെമ്പർ പി പി സൈതലവി, പിടിഎ പ്രസിഡന്റ് ഹാരിസ് വേരേങ്ങൽ എന്നിവർ സംസാരിച്ചു.
സ്കൂളിലെ കുട്ടികൾ അവരുടെ കൂട്ടുകാർക്ക് പരസ്പരം തൈകൾ സമ്മാനിച്ചു. ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു പരിപാടിയിൽ സ്കൂൾ പ്രധാന അധ്യാപകൻ സുലൈമാൻ യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശോഭന കെ വി നന്ദിയും പറഞ്ഞു.