വേങ്ങര: തൊഴിൽ വകുപ്പിനെ കേന്ദ്ര സർക്കാർ നിർജീവമാക്കി, വ്യാപകമായ പിരിച്ചുവിടൽ നടക്കുന്നു, പൊതുമേഖലാ സ്ഥാപനങ്ങളും, വിമാനതാവളങ്ങളുമടക്കം കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുന്നു, കേന്ദ്രവും കേരളവും ഒരു പോലെ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരായും, 4 ലേബർ കോഡുകൾ റദ്ദു ചെയ്യുക, 27900 രൂപ ദേശീയ മിനിമം വേതനമായി പ്രഖ്യാപിക്കുക, ആശാ - അങ്കനവാടി വർക്കർമാർക്കും, പാലിയേറ്റീവ് കെയർ, സാക്ഷരതാ പ്രേരക് എന്നിവർക്കും അടിസ്ഥാനശമ്പളവും ക്ഷാമബത്തയും പ്രഖ്യാപിക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, കോർപറേറ്റ് നികുതി വർധിപ്പിക്കുകയും അതിസമ്പന്നർക്ക് കൂടുതൽ വരുമാന നികുതി ഏർപ്പെടുത്തുക തുടങ്ങി പതിനേഴ് ആവശ്യങ്ങളുയർത്തി നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ വേങ്ങര ലീഗൗസിൽ ചേർന്ന യുഡി ടി എഫ് നിയോജകമണ്ഡലം കൺവൻഷൻ തീരുമാനിച്ചു. എസ്ടിയു ദേശീയ ഉപാധ്യക്ഷൻ ഇകെ കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന എക്സിക്യുട്ടീവ് അംഗവും യുഡി ടി എഫ് നിയോജമണ്ഡലം ചെയർമാനുമായ എം എ അസീസ് ഹാജി അധ്യക്ഷതവഹിച്ചു. എസ് ടി യു നേതാവ് ടി അലി കുഴിപ്പുറം, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് അസൈനാർ ഊരകം, പഞ്ചായത്ത്ലീഗ് കമ്മിറ്റി പ്രസിഡണ്ട് പറമ്പിൽ അബ്ദുൾ ഖാദർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ മാസ്റ്റർ,നെടുമ്പള്ളി സെയ്ത്, അലവി പൂച്ചേങ്ങൽ, ഉമ്മർ കൈ പ്രൻ, കെ ഗംഗാധരൻ, എൻ.ടി മൈമൂന, സിദ്ധീഖ് ആട്ടീരി എന്നിവർ പ്രസംഗിച്ചു.
ജൂലൈ - 9 പൊതു പണിമുടക്ക് വിജയിപ്പിക്കുക: യുഡി ടി എഫ്
admin