ബഷീറിൻ്റെ ഓർമ്മകളിൽ ഗ്രീന സ്ക്വയറിലെ വായനക്കാർ ഒത്തുകൂടി

എ ആർ നഗർ: മലയാള സാഹിത്യത്തെ വിശ്വത്തോളമുയർത്തിയ 'വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകളിൽ ഗ്രീന സ്ക്വയറിലെ വായനക്കാർ ഒത്തുകൂടി.

ബഷീർ ദിനത്തിൽ ഗ്രീൻ ഫൗണ്ടേഷൻ ബുക്പ്ലസ് പബ്ലിഷേഴ്സുമായി സഹകരിച്ച് നടത്തിയ സായാഹ്ന ചർച്ചയാണ് വായനയെയും പുസ്തകങ്ങളെയും നെഞ്ചേറ്റുന്ന  വിദ്യാർത്ഥികളുടെയും കുടുംബിനികളുടെയും അത്യപൂർവ്വ ഒത്തുചേരലിന് വേദിയായത്.

കക്കാടം പുറം സീതി സാഹിബ് ലൈബ്രറി ഹാളിൽ നടന്ന പരിപാടികൾ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

'ഫിദ' കോഡിനേറ്റർ ലൈല പുല്ലൂണി അധ്യക്ഷത വഹിച്ചു. ഗ്രീന റീഡേഴ്സ് ക്ലബ്ബ് നടത്തിയ ക്വിസ് മൽസരത്തിൽ വിജയികളായ നീതു വി രാജ്, ഫാത്വിമ അലൂഫ പി, ഫാത്വിമ റുഷ്ദ ആലുങ്ങൽ എന്നിവരെ  ചടങ്ങിൽ ആദരിച്ചു.

'ബഷീർ എന്ന പല മനുഷ്യൻ' 
എന്ന ശീർഷകത്തിൽ ഫാറൂഖ് ബാവ വായനക്കാരുമായി സംവദിച്ചു. മാർക്കറ്റിംഗ് മാനേജർ ശാദുലി മഞ്ഞപ്പറ്റ ബുക്പ്ലസ് നടത്തി വരുന്ന പദ്ധതികൾ പരിചയപ്പെടുത്തി. തുടർന്ന് ബഷീർ കൃതികളുടെ പ്രദർശനവും നടന്നു.

ബുക്പ്ലസ് മാനേജർ സൈനുദ്ദീൻ ഹുദവി, പ്രോഗ്രാം കോർഡിനേറ്റർ സുഹൈൽ ഹുദവി, ഗ്രീൻ ഫൗണ്ടേഷൻ ഭാരവാഹികളായ സത്താർ കുറ്റൂർ, അഷ്റഫ് പാവിൽ, പി കെ ഉസ്മാൻ, ദിവ്യ പ്രഭാകരൻ, റബീഹ് മണ്ടോട്ടിൽ, അക്മൽ അരീക്കൻ നേതൃത്വം നൽകി.

ഗ്രീന റീഡേഴ്സ് ക്ലബ്ബ് അംഗങ്ങളായ  
കെ. നിദ ഫാത്വിമ സ്വാഗതവും
റിൻഷ ശെറിൻ കെ സി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}