ഊരകം: 50 വർഷം പിന്നിട്ട വേങ്ങരയിലെ കലാസാംസ്‌കാരിക
സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം കു പൊ പാ കുറ്റാളൂർ മൂന്ന് മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു.
തലമുറ സംഗമം,
കിഡ്നി ടെസ്റ്റടക്കമുള്ള വിവിധങ്ങളായ മെഡിക്കൽ ക്യാമ്പുകൾ, വടംവലി, പഞ്ചഗുസ്തി, ഫുട്ബോൾ, വോളിബാൾ തുടങ്ങിയ കലാകായിക മത്സരങ്ങൾ, രചന മത്സരങ്ങൾ, പ്രതിഭകളെ ആദരിക്കൽ, മാരകരോഗികൾക്കുള്ള
സഹായം തുടങ്ങിയ പരിപാടികൾടെയാണ് ഗോൾഡൻ ജൂബിലി ആഘോഷിക്കുന്നത്.
കുറ്റാളൂർ പൂക്കോയതങ്ങൾ സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ പി പി ബദറുവിന്റെ അധ്യക്ഷതയിൽ നടന്ന
യോഗത്തിൽ കെ കെ കുഞ്ഞിമുഹമ്മദ്, യുസുഫ് കുറ്റാളൂർ, ഹകീം തുപ്പിലിക്കാട്ട്, അജയൻ, പി പി സൈദലവി, വേലായുധൻ ഉണ്ണിയാലുക്കൽ, കെ പി മമ്മുദു, അജയൻ, ശരീഫ് തുപ്പിലിക്കാട്ട്, പനക്കൻ അബു, ഹസ്സൈനാർ കുറ്റാളൂർ, അൻവർ എ കെ,സുബൈർ പറമ്പത്ത്,ഷിനോജ് വി പി, ഷഫീക് ഡോൾബി, ഷക്കീല അത്തോളി, ഹാജറ, റഹിയാനത് തുടങ്ങിയവർ സംബന്ധിച്ചു.