വേങ്ങര: മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി, മലപ്പുറം ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ "മുതിർന്ന പൗരന്മാർക്കുള്ള പദ്ധതികളും സേവനങ്ങളും" എന്ന തലക്കെട്ടുള്ള ബ്രൗഷർ വേങ്ങര സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാർക്ക് വിതരണം ചെയ്‌തുകൊണ്ട് പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ സലിം, ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ, സായംപ്രഭയിലെ മുതിർന്ന പൗരന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.