കോട്ടക്കൽ: കോട്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ നടത്തി വരുന്ന സൗജന്യ ഏകദിന കരിയർ, വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എം മുഹമ്മദ്ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി അധ്യക്ഷത വഹിച്ചു.
വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ വി ശരത് ചന്ദ്ര ബാബു ക്യാമ്പ് വിശദീകരണം നടത്തി. ചടങ്ങിൽ സ്കൂൾ മാനേജർ കെ ഇബ്രാഹിം ഹാജി, പി.ടി.എ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ, പ്രധാന അധ്യാപിക കെ. കെ സൈബുന്നിസ, കേർഡിനേറ്റർ വർഗ്ഗീസ് എം ഐസക്, സ്റ്റാഫ് പ്രതിനിധികളായ കെ ധന്യ,എം മുജീബ് റഹ്‌മാൻ,സ്കൂൾ കരിയർ ലീഡർ ഫൈറൂസ, നേഹ എന്നിവർ സംസാരിച്ചു.