ഊരകം: കുറ്റാളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഔഷധസേവ ദിനമായ കർക്കിടകം 16ന് വെള്ളി രാവിലെ 8.30ന് തന്ത്രി കുട്ടല്ലൂർ സുധീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഔഷധസേവയും, നൂറിൽപരം ഔഷധ സസ്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.