വേങ്ങര: സമസ്ത സെൻ്റനറിയുടെ ഭാഗമായി കർഷക കൂട്ടായ്മ 'വയൽ വരമ്പത്ത് ' പദ്ധതി കൂരിയാട് സർക്കിളിലെ കൂരിയാട് മാതാട് മദ്റസ പരിസരത്ത് തുടക്കമായി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അലിയാർ ഹാജി ഉദ്ഘാടനം ചെയ്തു. നാസർ സഖാഫി മണ്ണിൽപിലാക്കൽ
അധ്യക്ഷത വഹിച്ചു.
അയ്യൂബ് താനാളൂർ ക്ലാസിന് നേതൃത്വം നൽകി. കോമു ഹാജി, വഹാബ്ഹാജി, ഹംസഹാജി, കർഷക കൺവീനർ ബാപ്പു മുല്ലപള്ളി, ശാഫി മുസ്ലിയാർ, അബ്ദുല്ല കല്ലൻ എന്നിവർ പ്രസംഗിച്ചു. തയ് വിതരണം നടന്നു.