കർമ്മശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു

വേങ്ങര: "ഓടി തോൽപ്പിക്കാം നമുക്ക് ലഹരി വിപത്തിനെ" എന്ന മുദ്രാവാക്യമുയർത്തി വേങ്ങരയിൽ നടന്ന ലഹരി വിപത്തിനെതിരെയുള്ള ജനകീയ മാരത്തോണിന്റെ വിജയ ശിൽപികളിൽ മുഖ്യപങ്കാളിത്തം വഹിച്ച തൊട്ടിയിൽ ഉണ്ണിക്ക് വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തന മികവിനുള്ള "ലീഡർ ശ്രീ കെ കരുണാകരൻ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം" സമ്മാനിച്ചു. 

വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ പുരസ്കാരം കൈമാറി.
പരിപാടിയിൽ അസൈനാർ ഊരകം, കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി, വി സി ചേക്കു, ടി മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആർ നഗർ, എൻ ടി മൈമൂന മെമ്പർ, റൈഹാനത്ത് ബീവി, മണ്ണിൽ ബിന്ദു, ജമീല സി വേങ്ങര, ഷാഹിദ ബീവി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിന് റഷീദ കണ്ണമംഗലം, ഷക്കീല വേങ്ങര, അസുറ ബീവി, ലുക്മാനുൽ ഹക്കീം, വിജി കൂട്ടിലങ്ങാടി, ശരീഫ ബീവി, മുക്രിയൻ മുഹമ്മദ് കുട്ടി, ചന്ദ്രമതി, ഹസീന എകെ, റാബിയ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}