കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂർ വഴി ഹജ്ജിന് പുറപ്പെട്ട തീർഥാടകരുടെ മടക്കയാത്ര പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ 155 ഹാജിമാരുമായി അവസാനവിമാനമെത്തി.
എയർ ഇന്ത്യ എക്സ്പ്രസിന്റെ 31 സർവീസുകളാണ് കരിപ്പൂരിൽനിന്നുണ്ടായിരുന്നത്. കൊച്ചിയിൽ അവസാന വിമാനം 10-നും കണ്ണൂരിൽ 11-നുമാണ്.
കരിപ്പൂരിലെത്തിയ അവസാനസംഘത്തെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹജ്ജ് കമ്മിറ്റിയംഗം അസ്‌ക്കർ കോറാട്, എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രതിനിധി സുജിത്ത് ജോസഫ്, യൂസഫ് പടനിലം, അസി. സെക്രട്ടറി ജാഫർ കക്കൂത്ത്, പി.കെ. അസ്സയിൻ, പി.കെ. മുഹമ്മദ് ഷഫീഖ്, യു. മുഹമ്മദ് റഊഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.