വേങ്ങര: വിമൻ ജസ്റ്റിസ് സ്ഥാപക ദിനത്തോടനുബന്ധിച്ചു വേങ്ങര മണ്ഡലം നടത്തിയ "തൊഴിലിടങ്ങളിൽ നീതി തേടുന്നവർ ഒരുമിക്കുന്നു എന്ന പരിപാടി ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾക്ക് വേണ്ടി ധാരാളം നിയമങ്ങൾ ഉണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല.
സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കുന്നില്ല. സാമ്പത്തികമായും, രാഷ്ട്രീയമായും സ്ത്രീകൾ ഇനിയും ഉയരേണ്ടതുണ്ട്...
വനിതാ ഡ്രൈവിംങ്ങ് ഇൻസ്ട്രക്ടർ ജമീല, മികച്ച കർഷക കദീജ എന്നിവരെ ആദരിച്ചു.
ജില്ലാ കമ്മറ്റിയംഗം ശാക്കിറ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കൺവീനർ സക്കീന സ്വാഗതവും, പ്രോഗ്രാം കൺവീനർ സൈഫുന്നിസ നന്ദിയും പറഞ്ഞു.