കോട്ടക്കൽ: 32-ാംമത് എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് പരപ്പനങ്ങാടിയിൽ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 12 ഡിവിഷനുകളില്‍ നടന്ന മത്സര വിജയികള്‍ ഒമ്പത് വിഭാഗങ്ങളിലായി ജില്ലാ മത്സരത്തില്‍ മാറ്റുരക്കും. പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് 13 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സാഹിത്യോത്സവ് പരിപാടികള്‍ വീക്ഷിക്കുന്നതിനായി വിപുലമായ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
'ഇന്ത്യൻ മഹാസമുദ്രം' എന്ന പ്രമേയത്തിലാണ് ഇത്തവണ സാഹിത്യോത്സവ് നടക്കുന്നത്. ഇന്ത്യൻ മഹാസമുദ്ര പഠനങ്ങളുടെ ഭാഗമായി സമീപകാലത്തായി മലബാറിൽ നിന്നും മറ്റുമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന ഗവേഷണങ്ങളെ പിന്തുടരുകയും അതിൻ്റെ പിന്തുടർച്ച സാധ്യമാക്കും വിധവുമാണ് സാഹിത്യോത്സവ് സാംസ്കാരിക പരിപാടികള്‍ നടക്കുന്നത്. ചരിത്രം, ഭാഷാശാസ്ത്രം, സാമ്പത്തികം, സൂഫിസം, സാഹിത്യം തുടങ്ങി ഇന്ത്യൻ മഹാസമുദ്ര പഠനങ്ങളുടെ വിവിധ മേഖലകൾ സാഹിത്യോത്സവിൽ ചർച്ചയാവും.
സാഹിത്യോത്സവിന് മുന്നോടിയായി മലപ്പുറത്തിന് 50 പിറവിയെ ആഘോഷിക്കുന്നു, കടൽ കടന്ന സംസ്കാരങ്ങൾ, കടലിൻ്റെ സഞ്ചാരം, ആഴക്കടലിൻ്റെ അറ്റം, ഒന്നിച്ചിരുന്ന നക്ഷത്രങ്ങൾ, ആകാശം ചോദിച്ചു ഭൂമിയിൽ ആരുണ്ടെന്ന് നമ്മൾ പറഞ്ഞു ഞങ്ങളുണ്ടെന്ന്, അൽ ഇബ് ഹാർ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.
ശനിയാഴ്ച രാവിലെ 10 മണിക്ക്
`ഔക്കോയ മുസ്ലിയാരും ഫസൽ തങ്ങളും
കടൽകടന്ന്
വി(സ്)(നി)മയങ്ങൾ'
ചർച്ച നടക്കും. രാവിലെ 11 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. മുഹമ്മദ് സമാൻ അസറുദ കാശ്മീർ മുഖ്യാതിഥിയാവും. സാഹിത്യകാരന്‍ കെ പി രാമനുണ്ണി, എസ് എസ് എഫ് ദേശീയ സെക്രട്ടറി റഊഫ് നൂരി ഉത്തർപ്രദേശ്, കേരള പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ് ദൽ, സെക്രട്ടറി മുഹമ്മദ് അനസ് , കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി
മുനീർ പാഴൂർ, എസ് ജെ എം ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി മുസ്ലിയാർ പൂക്കോട്ടൂർ, എസ് എം എ വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറി ഇ മുഹമ്മദലി സഖാഫി കൊളപ്പുറം, എസ്എസ്എഫ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം അബ്ദുറഹ്മാൻ എരോൾ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട് പ്രസംഗിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ
ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഹാജി മൂന്നിയൂർ , എസ് വൈ എസ് വെസ്റ്റ് ജില്ല സെക്രട്ടറി ആലിക്കോയ അഹ്സനി, ഐപിഎഫ് ഡയറക്ടർ ജനറൽ ഡോ. നൂറുദ്ദീൻ റാസി, സയ്യിദ് ഹുസൈൻ ജമലുല്ലൈലി, സയ്യിദ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹ്സിൻ ജിഫ്രി , നിയാസ് പുളിക്കലകത്ത്, പരപ്പനങ്ങാടി നഗരസഭാധ്യക്ഷന്‍ ഷാഹുൽ ഹമീദ് തുടങ്ങിയവർ സംബന്ധിക്കും. വൈകീട്ട് നാലു മണിക്ക് നടക്കുന്ന ചരിത്ര സമ്മേളനത്തിന് ഡോ ഹുസൈൻ രണ്ടത്താണി നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 10 മണിക്ക് 'കടലിൻറെ സംഗീതം' ചർച്ചാ സംഗമത്തിൽ അഷ്റഫ് സഖാഫി പുന്നത്ത്, ഒ പി ലുക്മാൻ വേങ്ങര, സംബന്ധിക്കും. സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും.
സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീൻകുട്ടി ബാഖവി, എസ് എം എ വെസ്റ്റ് ജില്ലാ പ്രസിഡണ്ട്
അലി ബാഖവി ആറ്റുപുറം,എ സ് ജെ എം വെസ്റ്റ് ജില്ല പ്രസിഡൻറ് കെ പി എച്ച് തങ്ങൾ, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്
മുഹമ്മദ് സഖാഫി പറവൂർ, എസ്എസ്എഫ് ദേശീയ സെക്രട്ടറി സ്വാദിഖലി ബുഖാരി , എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ബാസിം നൂറാനി, എക്സിക്യൂട്ടീവ് അംഗം സ്വാദിഖ് നിസാമി, എസ്എംഎ മലപ്പുറം ജില്ലാ സെക്രട്ടറി ഹംസ ഹാജി, അബ്ദുൽ മജീദ്, ആബിദ് സഖാഫി, അബൂബക്കർ അരിയല്ലൂർ എന്നിവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ എസ് എസ് എഫ് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ഷാമിൽ ഇർഫാനി , ജനറൽ സെക്രട്ടറി പി ടി മുഹമ്മദ് അഫ്ളൽ , ഫിനാൻസ് സെക്രട്ടറി മുഹമ്മദ് റഫീഖ് അഹ്സനി സെക്രട്ടറിമാരായ അബ്ദുൽ മജീദ്, ശുഹൈബ്
എന്നിവർ സംബന്ധിച്ചു.