കണ്ണേങ്കാട്ട് പുത്തലത്ത് മുഹമ്മദ് അക്രം അന്തരിച്ചു

കണ്ണമംഗലം: കലാ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവും ദർശന ടിവി പ്രോഗ്രാം പ്രൊഡ്യൂസറും കുട്ടിക്കുപ്പായം റിയാലിറ്റി ഷോ ഡയറക്ടറും തോട്ടശ്ശേരിയറ 
കണ്ണേങ്ങാട്ട് പുത്തലത്ത് കുഞ്ഞാലൻ ഹാജിയുടെ മകനുമായ മുഹമ്മദ് അക്രം ( 51) അന്തരിച്ചു.

പെരുവള്ളൂർ പഞ്ചായത്തിലെ തോട്ടശ്ശേരിയറ സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇനാഫ് ജനറൽ സെക്രട്ടറിയും കേരള മാപ്പിള അക്കാദമി മുൻ സെക്രട്ടറിയുമായ മുഹമ്മദ് അക്രം മാപ്പിള കല സാംസ്കാരിക രംഗത്ത് പ്രവർത്തന മികവ് കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. കലാരംഗത്ത് ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിലും പുതിയ തലമുറയെ കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

മാതാവ് : അലീമ
ഭാര്യമാർ: ജുമൈല, ഷബ്ന. മക്കൾ: സഹൽ, ലബീബ്, ജഫ്രീന, സസ്ന, നൈന, ഫയോന.

ജനാസ നമസ്കാരം ഇന്ന്  വൈകീട്ട് 6 മണിക്ക് തോട്ടശ്ശേരിയറ ചെങ്ങാനി ജുമാമസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}