ഒതുക്കുങ്ങൽ: ജവഹർലാൽ നഹ്‌റു കൾച്ചറൽ സെന്ററിന്റെ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് നേടിയ ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ സാഹിബിനെ ഒതുക്കുങ്ങൽ മുണ്ടോത്ത് പറമ്പ് എ എൽ പി എസ് സ്കൂൾ അധികൃതർ ആദരിച്ചു.
പ്രധാനാധ്യാപിക സാബിറ ടീച്ചർ സ്വാഗതം ചെയ്ത വേദിയിൽ പി ടി എ പ്രസിഡന്റ ജാബിർ എ എയുടെ അധ്യക്ഷതയിൽ ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ കടമ്പോട്ട് മൂസ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള ആദരവും മാനേജ്‍മെന്റ് പ്രതിനിധി ഡോ. ഫൈസൽ തൊട്ടിയിലിനെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സ്കൂൾ പി ടി എ, എം ടി എ, മാനേജ്‍മെന്റ്, രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.