പറപ്പൂർ: പറപ്പൂര്‍ പഞ്ചായത്തിലെ കപ്പ കൃഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചര്‍ക്ക് പിഡിപി നിവേദനം സമര്‍പ്പിച്ചു.
വൈകാതെ തന്നെ കപ്പ കൃഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഉറപ്പു നല്‍കി. പിഡിപി പറപ്പൂര്‍ പഞ്ചായത്ത് ഭാരവാഹികളായ പി ടി കുഞ്ഞിമുഹമ്മദ്, കുരുണിയന്‍ ചേക്കു, സിദ്ധീഖ് കുരിക്കള്‍ ബസാര്‍, നസീര്‍ ചെമ്പകശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.