വേങ്ങര ഡിവിഷൻ സാഹിത്യോത്സവിന് തുടക്കമായി

വേങ്ങര: ഹാപ്പിനസ് പ്രമേയമാക്കി എസ് എസ് എഫ് വേങ്ങര ഡിവിഷൻ നടത്തുന്ന സാഹിത്യോത്സവ് കുറ്റൂർ പാക്കടപ്പുറായയിൽ തുടക്കമായി.   വെള്ളിയാഴ്ച്ച ആത്മീയ സമ്മേളനത്തോടെ വേദി ഉണർന്നു. സയ്യിദ് വി കെ കെ എം സി തങ്ങൾ പതാക ഉയർത്തി. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് അബ്ദുൽ മജീദ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ സഹിത്യ പ്രഭാഷണം നടത്തി. ദേവർ ശ്ശോല അബ്ദുസ്സലാം മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തി.

ഇന്ന് രാവിലെ നടന്ന കലാപരിപാടികൾ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് എൻപി ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നരോത്ത് പ്രമേയ പ്രഭാഷണം നടത്തി. 

മൂന്ന് ദിവസങ്ങളിലായി 
 'ഹോം' ടൈറ്റിലിൽ ഹാപ്പിനസിൻ്റെ വ്യത്യസ്ത ഇനങ്ങൾ ചർച്ചയാകുന്ന സാഹിത്യോത്സവിൽ 1500 കലാപ്രതിഭകൾ മാറ്റുരക്കും. ഡിവിഷൻ പ്രസിഡൻ്റ് ഉവൈസ് അദനി അധ്യക്ഷത വഹിച്ചു.

വായനാപ്രേമികളെ സ്വാഗതം ചെയ്ത് ഐപി ബി പുസ്തകോത്സവും ഉദ്യോഗാർത്ഥികൾക്ക് കരിയർ ഗൈഡൻസും രണ്ടു ദിവസങ്ങളിലായി നഗരിയിൽ സജ്ജമാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}