എ ആർ നഗർ: മഹിള സാഹസ് കേരള യാത്രക്ക് എ ആർ നഗർ കുന്നുംപുറത്ത് സ്വീകരണം നൽകി. മഹിളാ കോൺഗ്രസ് എ ആർ നഗർ മണ്ഡലം പ്രസിഡൻ്റ് ഷൈലജ പുനത്തിൽ അധ്യക്ഷത വഹിച്ചു. സ്വീകരണ യോഗം കെ പി സി സി സെക്രട്ടറി കെ പി അബ്ദുൾ മജിദ് ഉദ്ഘാടനം ചെയ്തു. അഡ്വ. ജെബി മേത്തർ മുഖ്യപ്രഭാഷണം നടത്തി.
കെ പി സി സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ജില്ലാ പ്രസിഡൻ്റ് ഷഹർ ബാനു, ഡി സി സി ജനറൽ സെക്രട്ടറി കെ എ അറഫാത്ത്, പി കെ അസ് ലു, ബ്ലോക്ക് പ്രസിഡൻ്റ് നാസർ പറപ്പൂർ, ഡി സി സി അംഗം എ കെ എ നസീർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ്, കെ സി അബ്ദുറഹിമാൻ, കരീം കാബ്രൻ, പി സി ഹുസൈൻ ഹാജി, കെ പി മൊയ്ദീൻകുട്ടി, സമീറ പുളിക്കൽ, ഷെമീർ കാബ്രൻ, മൊയ്ദീൻ കുട്ടി മാട്ടറ, പി കെ ഫിർദൗസ്, ഉണ്ണി പണിക്കർ, കാവുങ്ങൽ അബ്ദുറഹിമാൻ, നിയാസ് പി സി, ഹസ്സൻ പി കെ, ശ്രീജ സുനിൽ, സുഹറ പുള്ളിശ്ശേരി, എന്നിവർ സംസാരിച്ചു.
'ലഹരിക്കെതിരെ അമ്മമാർ പോരാളികൾ' ക്യാമ്പയിനിന്റെ ഭാഗമായി ലഹരിവിരുദ്ധ പോരാട്ട പ്രതിജ്ഞ എടുത്തു.