പുകയൂർ ഗവ. എൽ.പി സ്കൂളിൽ ലോക ജനസംഖ്യാദിനം ആചരിച്ചു

തിരൂരങ്ങാടി: പുകയൂർ ഗവ. എൽപി സ്കൂൾ വിദ്യാർഥികൾ ലോകജനസംഖ്യ എഴുതി പ്രദർശിപ്പിച്ച് ലോക ജനസംഖ്യാദിനം ആചരിച്ചു. ‘നമ്മൾ 2025’ എന്ന പേരിലാണ് ദിനം ആചരിച്ചത്. പ്രഥമാധ്യാപകൻ സി. മുഹമ്മദ് അഷ്‌റഫ് ജനസംഖ്യാദിന സന്ദേശം നൽകി.

‘യുവാക്കളെ ന്യായവും പ്രത്യാശാഭരിതവുമായ ലോകത്ത് അവർ ആഗ്രഹിക്കുന്ന കുടുംബങ്ങളെ സൃഷ്ടിക്കാൻ ശാക്തീകരിക്കുക’ എന്നതാണ്, ലോക ജനസംഖ്യാ ദിനത്തിന്റെ ഈ വർഷത്തെ സന്ദേശം.

അധ്യാപകരായ കെ. സദഖത്തുള്ള, എ.പി. നൂർജഹാൻ, ഖൈറുന്നിസ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}