വേങ്ങര: എ.എം.യു.പി സ്കൂൾ ആട്ടീരിയിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയിച്ചവരെയും കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയ റബീഹ് ആട്ടീരിയെയും അനുമോദിച്ചു.
അനുമോദന ചടങ്ങും സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗവും ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ ഹാജി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഇ.സലാം ഹാജി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡ പ്രസിഡന്റ് ഹുസൈൻ പരവക്കൽ അധ്യക്ഷത വഹിച്ചു. പി.ടി.എ കമ്മറ്റിയുടെ ഒരു വർഷത്തെ റിപ്പോർട്ട് അബ്ദു റഹൂഫ് മാസ്റ്റർ അവതരിപ്പിച്ചു.
വാർഡ് മെമ്പർ ഷീജ ശിവൻ, അഡ്വ. ഷഹീദ പഞ്ചിളി, മുനീറ വി,റബീഹ് ആട്ടീരി തുടങ്ങിയവർ സംസാരിച്ചു. എം ജയചന്ദ്രൻ മാസ്റ്റർ സ്വാഗതവും ഫൗസിയ വി നന്ദിയും രേഖപ്പെടുത്തി.