വേങ്ങര: ചേറൂർ റോഡ് മനാറുൽഹുദാ അറബിക്കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്സാദ് ഖുർആൻ അക്കാദമി യുടെ കീഴിൽ 2023 ജൂൺമാസം തുടക്കം കുറിച്ച സ്സാദ് ദാറുൽ ബനാത്ത് & ഖുർആൻ അക്കാദമിയിൽ പഠിക്കുന്ന13 വയസ്സുകാരി ഷംന മോൾക്ക് കോളേജ് കമ്മിറ്റിയും സഹപാഠികളും രക്ഷിതാക്കളും ചേർന്ന് മെമന്റോ നൽകി ആദരിച്ചു.2023 ജൂണിൽ വേങ്ങരമനാറുൽ ഹുദ അറബികോളേജിലെ സ്സാദ് ഖുർആൻ അക്കാദമിയിൽ അഡ്മിഷൻ സ്വീകരിച്ച ഷംനമോൾ വളാഞ്ചേരിവെണ്ടല്ലൂർ സ്വദേശി അബ്ദുറഷീദ്ഷമീന ദമ്പതികളുടെമകളാണ്. ഊരകം എം യു എച്ച് എസ് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.
അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹത്താൽ കഠിനപരിശ്രമത്തിൻ്റെ ഭാഗമായി സാധാരണഗതിയിൽ 30 മാസത്തിതിലധികം സമയമെടുത്തു തീർക്കേണ്ട ഖുർആൻ മുഴുവൻ മനപ്പാഠമാക്കേണ്ട ദൗത്യമാണ് 24 മാസം കൊണ്ട് ഷംനമോൾ കൈവരിച്ചത്.
മനാറുൽഹുദാ അറബികോളേജ് ക്യാമ്പസിൽനടന്ന അനുമോദനചടങ്ങ് കോളേജ് പ്രിൻസിപ്പാൾ നസീറുദ്ദീൻറഹ്മാനി ഉദ്ഘാടനം ചെയ്തു. ദാറുൽബനാത്ത് ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാഖവി അധ്യക്ഷത വഹിച്ചു. ഫവാസ് ഐ നി, നിസാമുദ്ദീൻ, ഇഹ്സാൻ, പി കെ മൊയ്തീൻകുട്ടി, എൻ ടി ബാബു, ഹാറൂൺറഷീദ്, എ ബി സി മുജീബ് തുടങ്ങിയവർ പങ്കെടുത്തു.