പി മുഹമ്മദ് ഹസ്സനും, എം അഖിലിനും നല്ല പാഠം അധ്യാപക അവാർഡ്

തേഞ്ഞിപ്പലം: എളമ്പുലാഷേരി സ്കൂൾ അധ്യാപകരായ പി മുഹമ്മദ് ഹസ്സൻ, എം അഖിൽ എന്നിവർക്ക് മലയാള മനോരമ നല്ല പാഠം മികച്ച അധ്യാപക കോർഡിനേറ്റർമാർക്കുള്ള അവാർഡ് ലഭിച്ചു. മലപ്പുറത്ത് വെച്ച് നടന്ന അനുമോദന ചടങ്ങിൽ ആര്യാടൻ ഷൗകത്ത് എംഎൽ എ അവാർഡ് സമ്മാനിച്ചു. 

കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മലയാള മനോരമ മലപ്പുറം ചീഫ് ആന്റണി ജോൺ അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജോസ് കെ വയലിൻ പദ്ധതി വിശദീകരിച്ചു .ചടങ്ങിൽ വെച്ച് എളമ്പുലാഷേരി സ്കൂളിന് മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനവും, സംസ്ഥാനത്ത് മൂന്നാം സ്ഥാനവും ലഭിച്ചതിനുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}